കണ്ണൂര്‍: നാഷണല്‍ ഡഫ് ഫാമിലി കെയര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി നടത്തുന്ന എന്‍ഡിഎഫ്സി ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് കോളേജ് ഫോര്‍ ദി ഡെഫ് എന്ന സ്ഥാപനത്തില്‍ പ്രവേശനം ആരംഭിച്ചു. ബികോം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബിഎസ്സി, കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ, എംഎസ്സി, എംസിഎ, എംബിഎ, പ്ലസ് വണ്‍, പ്ലസ് ടു, കമ്പ്യൂട്ടര്‍ ഡിപ്ലോമ, പിഎസ്സി കോച്ചിങ്ങ്, ടിടിസി, സൈന്‍ ലാംഗ്വേജ് തുടങ്ങിയ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
കഴിഞ്ഞ കാലങ്ങളില്‍ 2015-2016 വിജയം വരിച്ചു. ഈ സ്ഥാപനത്തില്‍ നിന്നും വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കമ്പനികളില്‍ ജോലി ലഭിച്ചിട്ടുണ്ട്. സ്ഥാപനത്തില്‍ അനാഥര്‍ക്കും ബധികമാതാപിതാക്കളുടെ മക്കള്‍ക്കും പഠനം സൗജന്യമായിരിക്കും. ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. മാതാപിതാക്കളില്ലാത്ത പാവപ്പെട്ട ബധിര വിദ്യാര്‍ത്ഥികള്‍ക്ക് ഓര്‍ഫനേജ് സൗകര്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ 0466 22012328 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: