കണ്ണൂര്‍: കേരളത്തിലെ അണ് എയ്ഡഡ് സ്കൂളുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇഎസ്ഐ ആനുകൂല്യം അനുവദിക്കണമെന്നും 15,000 രൂപയില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് ഇഎസ്ഐ നടപ്പിലാക്കേണ്ട എന്ന തീരുമാനം പുനപരിശോധിക്കണമെന്നും ബിഎംഎസ് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.പി.സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു. ആള് കേരള അണ് എയ്ഡഡ് സ്കൂള്‍ സ്റ്റാഫ് അസോസിയേഷന് ജില്ലാ വാര്‍ഷിക സമ്മേളനം കണ്ണൂര്‍ ബിഎംഎസ് ഓഫീസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഷീബ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജയശ്രീ ടീച്ചര്‍ സ്വാഗ സജില ടീച്ചര്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി അഡ്വ.കെ.പി.സുരേഷ് കുമാര്‍-പ്രസിഡണ്ട്, എം.കെ.ഷിബ-വൈസ് പ്രസിഡണ്ട്, ജയശ്രീ-ജനറല്‍ സെക്രട്ടറി, സജലഭായ്-ജോയന്റ് സെക്രട്ടറി, സുസ്മിത-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: