കണ്ണൂര്‍: മദ്യനിരോധനത്തോട് യോജിപ്പില്ലെന്നും മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് ലക്ഷ്യമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണ മദ്യനിരോധനമെന്നത് പ്രായോഗികമല്ലെന്നും കോടിയേരി പറഞ്ഞു. സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട കാര്യം നിയമസഭയിലെത്തിയപ്പോള്‍ തനിക്ക് ഈ കേസില്‍ യാതൊരു ബന്ധവുമില്ലെന്നും ശ്രീധരന്‍നായരെയും സരിതനായരെയൊന്നും തനിക്കറിയില്ലെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. അങ്ങനെ തെളിഞ്ഞാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ സോളാര്‍ കമ്മീഷന് മുന്നില്‍ തെളിവുകളെല്ലാം ലഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി തന്റെ വാക്കില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: