ആലപ്പുഴ: ജില്ലയില്‍ ഒന്‍പത് നിയോജക മണ്ഡലങ്ങളില്‍ വോട്ടിങ് മെഷിന് സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഓരോ കേന്ദ്രങ്ങളുണ്ട്.
അരൂരില്‍ പള്ളിപ്പുറം എന്‍എസ്എസ് കോളജും ചേര്‍ത്തലയില്‍ സെന്റ് മൈക്കിള്‍സ് കോളേജും ആലപ്പുഴയില്‍ എസ്ഡിവി ഗേള്‍സ് ഹൈസ്കൂളും അമ്പലപ്പുഴയില്‍ ഗവണ്മെന്റ് ഗേള്‍സ് എച്ച്എസ്എസും കുട്ടനാട്ടില്‍ ചമ്പക്കുളം സെന്റ് മേരീസ് എച്ച്എസ്എസും ഹരിപ്പാട്ട് ടികെഎംഎം കോളജും കായംകുളത്ത് എംഎസ്എം കോളജും മാവേലിക്കരിയില്‍ ബിഷപ്പ് ഹോഡ്ജസ് എച്ച്എസ്എസും ചെങ്ങന്നൂരില്‍ ക്രിസ്റ്റ്യന്‍ കോളജുമാണ് സ്വീകരണ-വിതരണകേന്ദ്രങ്ങള്‍. ജില്ലയില്‍ രണ്ടു വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.
തിരുവമ്പാടി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് എന്നീ നിയോജകമണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണും. ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണുന്നത് കളര്‍കോട് എസ്ഡി കോളജിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: