ജില്ലയില്‍ എന്‍ഡിഎ വന്‍ മുന്നേറ്റം സൃഷ്ടിക്കും

Saturday 14 May 2016 9:13 pm IST

ആലപ്പുഴ: ഇടത് വലത് മുന്നണികളുടെ കഴിഞ്ഞ കാലത്തെ ദുര്‍ഭരണങ്ങള്‍ക്കുള്ള മറുപടിയായിരിക്കും ഈ തെരഞ്ഞെടുപ്പിലുണ്ടാവുകയെന്ന് എന്‍ഡിഎ. സര്‍ക്കാറുകള്‍ മാറി മാറി വന്നിട്ടും ആലപ്പുഴയുടെ നഷ്ട പ്രതാപം വീണ്ടെടുക്കുവാന്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ കഴിഞ്ഞില്ല. ഇടത് വലത് സര്‍ക്കാരുകളുടെ പ്രവര്‍ത്തനഫലം കൊണ്ട് ജില്ലയെ മാറാരോഗങ്ങളുടെ കേന്ദ്രമാക്കിമാറ്റി. വ്യയവസായങ്ങളുടെ ശവപ്പറമ്പാക്കി, കാര്‍ഷികമേഘലയില്‍ ദുരന്തങ്ങള്‍ സൃഷ്ടിച്ചു. പരമ്പരാഗത വ്യവസായമായ കയര്‍ മേഖല പൂര്‍ണ്ണമായും നിശ്ചലമായി. തീരദേശമേഘലയെ കൂടുതല്‍ കടക്കെണിയിലേക്ക് തള്ളിയിട്ടു. ഇതാണ് ഇരുമുന്നണികളും മാറിമാറി ഭരിച്ചത് വഴി ജില്ലയ്ക്കുണ്ടായനേട്ടങ്ങള്‍ ഇതൊക്കെയാണ്. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് കയര്‍ മേഖലയില്‍ ഡിപ്പോസമ്പ്രദായം അവസാനിപ്പിച്ചു. എന്നാല്‍ പകരം സംവിധാനം കൊണ്ടുവരാന്‍ കഴിഞ്ഞില്ല. അതുവഴി കയര്‍ മേഖല പൂര്‍ണ്ണമായും സ്തംഭിച്ചു. തോമസ് ഐസക്ക് ധനമന്ത്രിയായിരിക്കെ ജില്ലയിലെ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ പണം ചിലവിട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. എങ്കിലും ഈ സ്ഥാപനങ്ങള്‍ ഇന്നും പൂട്ടിക്കിടക്കുന്നു. കാര്‍ഷിക മേഘലയില്‍ കുട്ടനാട് പക്കേജ് നടപ്പിലാക്കുന്നതില്‍ വീഴ്ചവരുത്തി. കായല്‍ നിലങ്ങള്‍ ഇടത് എംഎല്‍എയുടെ നേതൃത്വത്തില്‍ കയ്യേറ്റം നടത്തിയിട്ടും നടപടികള്‍ എടുക്കാതെ മുന്നോട്ട് പോകുന്നു. കുട്ടനാട് കായല്‍ നിലങ്ങള്‍ നികത്തപ്പെടുന്നു. ഇത് കാര്‍ഷിക മേഖലയെതന്നെ ഇല്ലാതാക്കുന്നു. ജില്ലയെ പകര്‍ച്ചവ്യധികളുടെ കേന്ദ്രമാക്കിമാറ്റുന്നു. ഇതിനായി യാതൊരുവിധ പാക്കേജുകളും തയ്യാറാക്കാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാറുകളും മുന്നോട്ടുപോകുന്നു. ഇതിനെല്ലാം ഉള്ള മറുപടിയായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും കിട്ടുക. ഇതുവഴി എന്‍ഡിഎ ജില്ലയില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കും. കൂടാതെ എന്‍ഡിഎ നടപ്പിലാക്കുന്ന ശ്രീനാരായണപാര്‍പ്പിടം, മന്നത്ത് പത്മനാഭന്‍ സ്‌കോളര്‍ഷിപ്പ്, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ക്ക് നല്‍കുന്ന ഇഎസ്‌ഐ ആനുകൂല്യം ഇതെല്ലാം ചര്‍ച്ചചെയ്യപ്പെടുന്നത് വഴി ആലപ്പുഴയുടെ രാഷ്ട്രീയ ചരിത്രം മാറ്റി എഴുതും എന്ന് എന്‍ഡിഎ നേതാക്കളായ കെ.സോമന്‍, വെള്ളിയാകളം പരമേശ്വരന്‍, സുരേഷ്ബാബു, സുരേഷ്, ജസ്റ്റിന്‍രാജ് എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.