ചുഴലിക്കാറ്റില്‍ പുറക്കാട് ലക്ഷങ്ങളുടെ നഷ്ടം

Saturday 14 May 2016 9:18 pm IST

അമ്പലപ്പുഴ: ചുഴലിക്കൊടുങ്കാറ്റഇല്‍ പുറക്കാട് ലക്ഷങ്ങളുടെ നഷ്ടം. കഴിഞ്ഞദിവസം പുറക്കാട് കരൂര്‍ ഭാഗത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ആറോളം വീടുകളും വള്ളപ്പുരയും തകര്‍ന്നു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ ചുറ്റിയടിച്ച കൊടുങ്കാറ്റില്‍ പുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പുതുവല്‍ വാസന്തി, പുതുവേല്‍ രാജപ്പന്‍, വടക്കേ ആഞ്ഞിലിവേലില്‍ കാര്‍ത്തികേയന്‍, നടുവിലേമഠത്തില്‍ പറമ്പില്‍ രാജേന്ദ്രന്‍, ജിജി, ഉദയന്‍ എന്നിവരുടെ വീടുകളുടെ മേല്‍ക്കൂരയില്‍ നിന്നും ആസ്ബസ്റ്റോസ് ഷീറ്റുകള്‍ പറന്നുപോയി. കരുനാഗപ്പള്ളി സ്രായിക്കാട് പുതുവേല്‍ സജിയുടെ മാലിപ്പുര പൂര്‍ണമായും തകര്‍ന്നു. ഇതില്‍ നിര്‍മ്മാണത്തിലിരുന്ന വള്ളം തകര്‍ന്നു. ഏകദേശം ഏഴുലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. നിരന്തരം കടല്‍ക്ഷോഭം ഉണ്ടാകുന്ന മേഖലയിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. ഇന്നലെ വില്ലേജ് അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. നാശനഷ്ടം സംഭവിച്ചവര്‍ക്ക്അടിയന്തരമായി സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് പതിനെട്ടാം വാര്‍ഡ് ബിജെപി ഗ്രാമപഞ്ചായത്തംഗം ബിന്ദു ഷാജി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.