ആഗോളതാപനവും ഭീകരതയും ലോകത്തെ വലിയ വെല്ലുവിളികള്‍: പ്രധാനമന്ത്രി

Saturday 14 May 2016 10:51 pm IST

ഉജ്ജയിനി: ആഗോളതാപനവും ഭീകരതയുമാണ് ലോകം നേരിടുന്ന പ്രധാനവെല്ലുവിളികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിംഹസ്ത കുംഭമേളയുടെ ഭാഗമായി നടന്ന മൂന്ന് ദിവസത്തെ രാജ്യാന്തര സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയായ ജീവിത ചര്യ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സമ്മേളനത്തിലെ ചര്‍ച്ച. നിന്നെക്കാള്‍ മികച്ചവനാണ് ഞാനെന്ന ചിന്തയാണ് ഭീകരതയ്ക്ക് പിന്നില്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിന്റെ വഴിയേക്കാള്‍ മികച്ചത് എന്റേതാണെന്ന ചിന്ത നമ്മെ ഏറ്റുമുട്ടലിലേക്ക് കൊണ്ടെത്തിക്കുന്നു. പിടിച്ചടക്കലല്ല ഇതിന് പരിഹാരമെന്നും മോദി കൂട്ടിച്ചേര്‍ത്തു. നമുക്കുളളില്‍ നിന്ന് തന്നെ നാം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണം. പിടിച്ചടക്കലിന്റെ കാലം കഴിഞ്ഞു. ചടങ്ങില്‍ സിംഹസ്ത കുംഭമേളയുടെ 51 പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രിമോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനും ചേര്‍ന്ന് പ്രകാശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.