റാഖ: വടക്കന്‍ സിറിയയിലെ റാഖയില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
യുഎസ്ഐഎസ് വിരുദ്ധ സഖ്യത്തിന്റെ വക്താവ് കേണല്‍ സ്റ്റീവ് വാറനാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ഐഎസിനെതിരെ തുടര്‍ച്ചയായുള്ള വ്യോമാക്രമണങ്ങളില്‍ ഭയന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വാറന്‍ അറിയിച്ചു.
അതേസമയം യുഎസിനെതിരെയും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് (എസ്ഡിഎഫ്), സിറിയന്‍ അറബ് സഖ്യം എന്നിവര്‍ക്കെതിരേയും പ്രത്യാകമണം നടത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഐഎസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: