ബത്തേരി: സി.കെ.ജാനു അധ:സ്ഥിത വര്‍ഗ്ഗത്തിന്റെ കാവലാളാണെന്നും അവരെ ജയിപ്പിക്കേണ്ടത് ബത്തേരി മണ്ഡലത്തിലെ ഓരോ പൗരന്റെയും കടമയാണെന്നും കേന്ദ്ര ഗിരിജന ക്ഷേമവകുപ്പ് മന്ത്രി ജുവല്‍ ഒറാം. സി.കെ. ജാനുവിന്റെ ജീവിതം മാതൃകയാക്കേണ്ടതാണ്.
സെക്രട്ടേറിയറ്റിലെ നില്‍പ്പ് സമരവും മുത്തങ്ങ സമരവും മറ്റ് ഭൂസമരങ്ങളും സി.കെ. ജാനു എന്ന സമരനായികയുടെ ജീവിതത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ബത്തേരി മാനിക്കുനി കോളനിയും മന്ത്രി സന്ദര്‍ശിച്ചു.
അവിടെ കുളിമുറിയില്‍ വനവാസികള്‍ താമസിക്കുന്ന കാര്യം ജാനു മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കോളനി വികസനത്തിനാവശ്യമായ മുഴുവന്‍ കാര്യങ്ങളും ചെയ്തുനല്‍കുമെന്ന് മന്ത്രി ജാനുവിന് ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: