54 മരുന്നുകളുടെ വില വെട്ടിക്കുറച്ചു

Sunday 15 May 2016 1:42 am IST

ന്യൂദല്‍ഹി: അര്‍ബുദത്തിനും പ്രമേഹത്തിനുമുള്ള മരുന്നുകളുടെ വില കേന്ദ്രം വെട്ടിക്കുറച്ചു. ഇതോടെ ഇവയുടെ വിലയില്‍ 55 ശതമാനം വരെ കുറവുണ്ടാകും. സ്തനാര്‍ബുദത്തിനുള്ള ട്രാന്‍സ്റ്റുസുമാബ് ഇന്‍ജക്ഷന്‍, മസ്തിഷ്‌ക ക്യാന്‍സറിനുള്ള ടെമോസോളോമൈഡ് എന്നിവയുടെ വില പകുതിയിലേറെ കുറയും. 1.20 ലക്ഷം രൂപയായിരുന്ന ട്രാന്‍സ്റ്റുസുമാബ് ഇന്‍ജക്ഷന്റെ വില 55,812 രൂപയായി കുറയും. ഹൃദ്രോഗികള്‍ക്ക് ഹൈപ്പര്‍ ടെന്‍ഷനുള്ള അംലോഡോപ്പിന്‍, റമിപ്രില്‍, അണുബാധയ്ക്കുള്ള സെഫ്റ്റിയാട്രോക്‌സോണ്‍, അസിത്രോമൈസിന്‍ ടാബ്‌ലറ്റ്, ഓറല്‍ ലിക്വിഡ് തുടങ്ങിയവയുടെ വിലയും ഗണ്യമായി കുറയും. കേന്ദ്രത്തിന്റെ കീഴിലുള്ള നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ)യാണ് മരുന്നുവിലകള്‍ വെട്ടിക്കുറച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.