വാഷിങ്ടണ്‍: ഭാരത അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ സായുധസേനയെ വിന്യസിക്കുന്നതും പ്രതിരോധം ശക്തമാക്കുന്നതും ആശങ്കാജനകമെന്ന് പെന്റഗണ്‍. ഇത് ജാഗ്രതയോടെ കാണണമെന്നും ചൈനയുടെ സൈനിക സുരക്ഷാ പുരോഗതികളെക്കുറിച്ച് അമേരിക്കന്‍ കോണ്‍ഗ്രസില്‍ പെന്റഗണ്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭാരത-ചൈന അതിര്‍ത്തിയില്‍ പ്രത്യേകിച്ചും അരുണാചല്‍ പ്രദേശില്‍ അതിര്‍ത്തി പങ്കിടുന്നിടത്ത് സംഘര്‍ഷം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇവിടെ ഇരു രാജ്യത്തെയും സൈനികര്‍ പട്രോളിങ്ങ് നടത്തുന്ന പതിവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: