മുംബൈ: പുതിയ ബിസിസിഐ പ്രസിഡന്റിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് 22ന് നടക്കും. ഇതിനായി ബിസിസിഐ പ്രത്യേക യോഗം വിളിച്ചു. ശശാങ്ക് മനോഹര്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് ആരെത്തും എന്ന് സ്പെഷല്‍ ജനറല്‍ മീറ്റിംഗില്‍ അറിവായേക്കുമെന്നാണ് കരുതപ്പെടുന്നത്.
പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുകയാണ് മുംബൈയില്‍ 22നു നടക്കുന്ന സ്പെഷല്‍ ജനറല്‍ മീറ്റിംഗിന്റെ അജണ്ടയെന്ന് ഗോവ ക്രിക്കറ്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറി വിനോദ് പാണ്ഡെ അറിയിച്ചു.
ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. ഐപിഎല്‍ ചെയര്മാന് രാജീവ് ശുക്ലയ്ക്കും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് അജയ് ഷിര്‍ക്കെയും ശക്തമായി രംഗത്തുണ്ട്. പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാനുള്ള അര്‍ഹതയില്ലെന്ന് വ്യക്തമാക്കിയതോടെ സൗരവ് ഗാംഗുലി ഈ സ്ഥാനത്തേക്ക് എത്തില്ലെന്ന് ഉറപ്പായി.
എന്നാല്‍ ഠാക്കൂര്‍ പ്രസിഡന്റായാല്‍ ഗാംഗുലിയെ സെക്രട്ടറിയാക്കാന്‍ നീക്കം നടക്കുന്നുണ്ട്. നിലവില്‍ ക്രിക്കറ്റ് അസോസിയേഷന് ഓഫ് ബംഗാള്‍ (കാബ്) അധ്യക്ഷനാണ് ഗാംഗുലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: