ഫിഫക്ക് ആദ്യ വനിതാ സെക്രട്ടറി ജനറല്‍

Sunday 15 May 2016 9:06 am IST

സൂറിച്ച്: അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫക്ക് ചരിത്രത്തിലാദ്യമായി വനിതാ സെക്രട്ടറി ജനറല്‍. സെനഗലില്‍നിന്നുള്ള ഫാത്മ സാമ്പ ദിയൂഫ് സമൗറയ്ക്കാണ് പുതിയ നിയോഗം. ഐക്യരാഷ്ട്രസഭയില്‍ 21 വര്‍ഷം സേവനമനുഷ്ഠിച്ച സമൗറ ജൂണിലാണ് സ്ഥാനമേല്‍ക്കുക. മെക്‌സിക്കോ സിറ്റിയില്‍ നടന്ന ഫിഫ കോണ്‍ഗ്രസിലാണ് സമൗറയെ സെക്രട്ടറി ജനറലായി പ്രഖ്യാപിച്ചത്. വിമര്‍ശനങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും മുന്നില്‍ ശോഭ നഷ്ടപ്പെട്ട ഫിഫക്ക് പുതിയ ഉണര്‍വ് നല്‍കാന്‍ ഈ തിരുമാനം കാരണമാകുമെന്ന് ജിയാനി ഇന്‍ഫാന്റിനോ വ്യക്തമാക്കി. ഫിഫയിലെ അഴിമതിയുമായി ബന്ധപ്പെട്ട് ജെറോം വാല്‍ക്കെ 12 വര്‍ഷത്തേക്ക് വിലക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് സമൗറ നിയമിക്കപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.