ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍: മോഹന്‍ബഗാന്‍ ഫൈനലില്‍

Sunday 15 May 2016 9:07 am IST

ഷില്ലോങ്: ഷില്ലോങ് ലജോങ് എഫ്‌സിയെ പരാജയപ്പെടുത്തി മോഹന്‍ബഗാന്‍ ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. രണ്ടാം പാദസെമി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചെങ്കിലും ആദ്യപാദത്തിലെ മിന്നുന്ന വിജയമാണ് ബഗാന് ഫൈനല്‍ ബര്‍ത്ത് സമ്മാനിച്ചത്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യപാദത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ബഗാന്‍ ഷില്ലോങിനെ തകര്‍ത്തിരുന്നു. 2010ന് ശേഷം ആദ്യമായാണ് മോഹന്‍ബഗാന്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 19-ാം തവണയാണ് ബഗാന്‍ ഫൈനല്‍ കളിക്കുന്നത്. 13 തവണ ചാമ്പ്യന്മാരായി. 2008-ലാണ് അവസാനമായി ബഗാന്‍ ഫെഡറേഷന്‍ കപ്പ് കിരീടം സ്വന്തമാക്കിയത്. സ്‌പോര്‍ട്ടിങ് ഗോവ-ഐസ്വാള്‍ മത്സര വിജയികളെ ബഗാന്‍ ഫൈനലില്‍ നേരിടും. 21നാണ് ഫൈനല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.