ഹൈദരാബാദ്: തെലുങ്കാനയിലെ അദിലാബാദില്‍ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 15 പേര് മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ച രാത്രി ബായ്ന്സ മണ്ഡല് ബാഗം എന്ന ഗ്രാമത്തിലായിരുന്നു അപകടം. സംഭവസ്ഥലത്തുവച്ചു തന്നെ 13 പേര് മരിച്ചു. മറ്റു രണ്ടു പേര് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് മരിച്ചത്.
പരിക്കേറ്റവരെ നിസാമാബാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവര്‍ മഹാരാഷ്ട്രയിലെ ബാക്കര്‍ മണ്ഡല്, നന്ദേദ് സ്വദേശികളാണ്. ഇവര്‍ അദിലാബാദിലെ പോച്ചമ്മ ക്ഷേത്രത്തില്‍ ദര്ശനത്തിനുപോകും വഴിയാണ് അപകടം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: