ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ ജയ്ഷ്-ഇ മുഹമ്മദ് ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തു. കശ്മീരിലെ ബാരാമുള്ളയില്‍നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.
പാക് അധിനിവേശ കാഷ്മീരിലെ പൂഞ്ച് സ്വദേശിയായ അബ്ദുള്‍ റഹ്മാന് ഖാന് ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് എകെ 47 തോക്ക്, നാലു ഗ്രനേഡ്, ഒരു വയര്‍ലെസ് സെറ്റ്, വ്യാജ ആധാര്‍ കാര്‍ഡ് എന്നിവ പിടിച്ചെടുത്തു.
സൈന്യവും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബാരാമുള്ളയില്‍ ജയ്ഷ് ഇ മുഹമ്മദിന്റെ ഘടകം രൂപീകരിക്കാന്‍ ഇയാള്‍ ശ്രമിച്ചുവരികയായിരുന്നു.
പാക്കിസ്ഥാനിലെ ബലാകോട്ടില്നിന്നും അബ്ദുള്‍ റഹ്മാന് പരിശീലനം നേടിയിരുന്നതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: