കൊല്ലം: കൊട്ടാരക്കരയില്‍ ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് ഗര്‍ഭിണി മരിച്ചതായി പരാതി. കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി ബൈജുവിന്റെ ഭാര്യ സഹിത (31) ആണ് മരിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം.
സഹിതയെ പ്രസവ വാര്‍ഡിലാക്കിയ ശേഷം ഡോക്ടര്‍ പുറത്തിറങ്ങിപ്പോയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സഹിതയെ ഡോക്ടര്‍ പരിശോധിച്ചില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
സംഭവത്തില്‍ കേസ് നല്‍കാനൊരുങ്ങുകയാണ് സഹിതയുടെ ബന്ധുക്കള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: