നമ്മുടെ പോരാട്ടം മണ്ണിനും വെള്ളത്തിനും മനുഷ്യനും വേണ്ടിയാണ്. ഈ കേരളം അറുപത് വര്‍ഷക്കാലം കൊണ്ട് ഭരിച്ചവര്‍ കട്ടുമുടിച്ചവരും നമ്മുടെ നാടിന് മുരടിപ്പുണ്ടാക്കിയവരാണ്. അവര്‍ക്ക് തക്കതായ ശിക്ഷ കൊടുത്തേ പറ്റൂ. കേരളത്തെ നമ്മുക്ക് വീണ്ടെടുക്കണം. ഇവിടെ കുന്നും കാവും കുളവും മണ്ണും പുഴയും നീര്‍ത്തടങ്ങളുമെല്ലാം കൊണ്ട് പ്രകൃതി രമണീയമായ ഈ കേരളത്തെ നമുക്ക് വീണ്ടെടുത്തേ മതിയാകൂ. ഈ കേരളത്തെ ഇത്രയും നാളും നശിപ്പിച്ച എല്ലാ രംഗത്തും വികസന മുരടിപ്പുണ്ടാക്കിയ എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ ഒരു വലിയ ജനവിധിയുണ്ടായെ പറ്റൂ. അത് കേരളത്തിന്റെ ആവശ്യമാണ് ഒപ്പം ജനങ്ങളുടേയും ആവശ്യമാണ്. https://www.facebook.com/bjp4keralam/videos/1684690858457703/ ഈ നാടിനെ സ്നേഹിക്കുന്ന എല്ലാവരുടേയും അടിയന്തിരാവശ്യമാണ്. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് വിധി വളരെ നിര്‍ണായകമാണ്. ഈ കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്ന ഈ സുപ്രധാന സന്ദര്‍ഭത്തില്‍ അവസരത്തിനൊത്തുയരാന്‍ എല്ലാ പ്രവര്‍ത്തകരും രംഗത്ത് വരണം. വിടുവിടാന്തരം കയറി വോട്ടര്‍മാരോട് സംവദിച്ച് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ പ്രതിജ്ഞാബദ്ധരായി രംഗത്തിറങ്ങിയിരിക്കുന്ന മനുഷ്യ സ്നേഹികളാണ് നമ്മളെന്ന് അവര്‍ക്ക് ബോദ്ധ്യപ്പെടണം. അവരുമായി ഇടപഴകി അവരുടെ ഹൃദയങ്ങളിലേക്ക് താമരകള്‍ക്ക് ഇടം കൊടുത്ത് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥികള്‍ 140 നിയോജകമണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ച് അവരുടെയെല്ലാം വിജയത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത് ഇനിയുള്ള ദിവസങ്ങളില്‍ അങ്ങേയറ്റം ഒറ്റക്കെട്ടായി ഒത്തൊരുമിച്ച് ഒന്നായി നിന്നു കൊണ്ട് വിജയ വൈജയന്തി പാറിപറപ്പിക്കാന് എല്ലാ പ്രവര്‍ത്തകരും രംഗത്തു വരണമെന്ന് വളരെ വിനീതമായി അപേക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: