പാലക്കാട്: മലമ്പുഴ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിയും, പാലക്കാട് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാനും, ബിജെപി സംസ്ഥാന സെക്രട്ടറിയുമായ സി. കൃഷ്ണകുമാറിന്റെ അമ്മ വടവന്നൂര്‍ ചോഴങ്ങത്ത് ലീലാ കൃഷ്ണന് (85) അന്തരിച്ചു.
ഭര്‍ത്താവ് പരേതനായ ചക്കുങ്ങല്‍ കൃഷ്ണനുണ്ണി (റിട്ട. കായികാധ്യാപകന് കുമരപുരം സ്കൂള്‍ പാലക്കാട്). സംസ്കാരം ഇന്ന് രാവിലെ 9.30 ന് ജയനിമേട് ശ്മശാനത്തില്‍ നടക്കും. മറ്റുമക്കള്‍ മക്കള്‍: ശോഭന വിജയകുമാര്‍ (ദുബൈ), കൃഷ്ണരാജ് (ദുബൈ), കൃഷ്ണവേണി(ദുബൈ), കൃഷ്ണനന്ദിനി. മരുമക്കള്‍: വിജയകുമാര്‍, ശിവദാസ്, രാജ്യേശ്വര്, നിഷ, മിനിമോള്‍.
പ്രതിപക്ഷ നേതാവും മലമ്പുഴ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി.എസ്.അച്യുതാനന്ദന്, എം.ബി.രാജേഷ് എംപി, പാലക്കാട് മണ്ഡലം സ്ഥാനാര്‍ത്ഥികളായ ശോഭാ സുരേന്ദ്രന്, എന്‍. എന്‍. കൃഷ്ണദാസ്, ഷാഫി പറമ്പില്‍ എംഎല്‍എ, ആര്‍എസ്എസ് സംസ്ഥാന സഹ സംഘടനാ കാര്യദര്‍ശി സുഭാഷ്, സഹസംഘടനാ ബൗദ്ധിക് പ്രമുഖ് മഹേഷ്, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. ഇ. കൃഷ്ണദാസ്, നഗരസഭാ ചെചയര്പേഴ്സണ് പ്രമീളശശിധരന്‍ തുടങ്ങി നിരവധി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: