വേനല്‍ മഴയിലും കാറ്റിലും ഇടിമിന്നലിലും കനത്ത നാശം

Sunday 15 May 2016 9:25 pm IST

ചര്‍ത്തല: വേനല്‍ മഴയിലും കാറ്റിലും ഇടിമിന്നലിലും കനത്ത നാശം. പട്ടണക്കാട് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ വേലിക്കകത്ത് സരോജിനിയുടെ വീട്ടിലാണ് ഇടിമിന്നലേറ്റത്. വൈദ്യുതോപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു വീടിന് കേടുപാടുകള്‍ സംഭവിച്ചു. ഫാനുകള്‍, ടിവി, ഫ്രിഡ്ജ,് വാഷിംഗ് മെഷീന്‍, മിക്‌സി എന്നീ ഉപകരണങ്ങള്‍ എന്നിവ പൂര്‍ണ്ണമായും നശിച്ചു. വീടന്റെ മേല്‍ക്കൂരയുടെ ഒരുഭാഗവും തകര്‍ന്നു. ശനിയാഴ്ച രാത്രി വേനല്‍ മഴയ്‌ക്കൊപ്പമുണ്ടായ ഇടി മിന്നലിലാണ് ഉപകരണങ്ങള്‍ കത്തി നശിച്ചത്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വൈദ്യുതിബന്ധം അപകടാവസ്ഥയിലയ വിവരം പട്ടണക്കാട് കെഎസ്ഇബി ഓഫീസില്‍ അിറയിച്ചിട്ടും ജീവനക്കാര്‍ എത്തുകയോ തകരാര്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്ന് ഇവര്‍ പറയുന്നു. ചേര്‍ത്തല നഗരസഭ രണ്ടാം വാര്‍ഡില്‍ ശിവസദനത്തില്‍ വൃന്ദാദേവിയുടെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു ഓടുകള്‍ പൊട്ടി വീണു. രാത്രി ഏഴരയോടെയായിരുന്നു സംഭവം. വീടിനുള്ളിലുണ്ടായിരുന്നവര്‍ ഓടി പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. തുറവൂര്‍ പഞ്ചായത്ത് 18 ാം വാര്‍ഡില്‍ പള്ളിത്തോട് കോയിപ്പറമ്പില്‍ ജോണ്‍ തോമസിന്റെ വീട് മരം വീണ് ഭാഗീകമായി തകര്‍ന്നു. മുഹമ്മ: വേനല്‍ മഴയിലും കാറ്റിലും മണ്ണഞ്ചേരി പഞ്ചായത്തില്‍ വ്യാപക നാശനഷ്ടം. 12, 13, 15, 16, 18 വാര്‍ഡുകളിലാണ് നാശനഷ്ടമുണ്ടായത്. വീടുകള്‍ തകര്‍ന്നു. വ്യാപകമായി കൃഷിയും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.ശനിയാഴ്ച രാത്രിയിലാണ് സംഭവം. 16-ാം വാര്‍ഡില്‍ വെളിയില്‍ ശിവരാജന്റെ ഷീറ്റ് മേഞ്ഞ വീട് മരം വീണ് പൂര്‍ണ്ണമായും തകര്‍ന്നു.ശിവരാജനും കുടുംബാംഗങ്ങളും വീട്ടില്‍ നിന്നും ഓടിയതിനാല്‍ അപകടം ഒഴിവായി. ഞാണ്ടിരിക്കല്‍വെളി രമണന്റെ വീടിന് ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായി. വടക്കേ തയ്യില്‍ വിജയന്‍ പിള്ളയുടെ വാഴകളും പച്ചക്കറി കൃഷികളും നശിച്ചു. 13-ാം വാര്‍ഡില്‍ നാരായണി ഭവനം ഹരിദാസിന്റെ വീടിന്റെ ഓടും ബാത്ത്‌റൂമിന്റെ ഷീറ്റും തകര്‍ന്നുവീണു. കൊച്ചുവെളി വത്സലയുടെ വീട് ഭാഗികമായി തകര്‍ന്നു. കാര്‍ഷിക വിളകളും നശിച്ചു. 12-ാം വാര്‍ഡില്‍ കുന്നേപ്പാടം തങ്കമ്മയുടെ ഷീറ്റ്‌മേഞ്ഞ വീട് പൂര്‍ണ്ണമായും തകര്‍ന്നു. കുന്നേപ്പാടത്ത് പത്മനാഭന്‍,കുന്നുമ്മേല്‍പാടത്ത് അശോകന്‍,കൊച്ചുതയ്യില്‍ സുനില്‍കുമാര്‍ എന്നിവരുടെ വീടും ഭാഗികമായി തകര്‍ന്നു. കുന്നുമ്മേല്‍ പാടത്ത് രാജന്‍,പുരുഷോത്തമന്‍,സുരേഷ്‌നിവാസില്‍ ബാലകൃഷ്ണന്‍,പുതുക്കാടുവെളി രമേശന്‍,കുറ്റാട്ടുവെളി പൊന്നമ്മ,18-ാം വാര്‍ഡില്‍ പുഷ്പവല്ലി,15-ാം വാര്‍ഡില്‍ സതി എന്നിവരുടെ വീടുകളിലെ കൃഷി നശിച്ചു. 13-ാം വാര്‍ഡ് തെക്കുങ്കല്‍വെളി ബൈജുവിന്റെ വീടും ഭാഗികമായി തകര്‍ന്നു. 2-ാം വാര്‍ഡ് കാവുങ്കല്‍ പഞ്ചായത്ത് എല്‍ പി സ്‌കൂളിലെ തണല്‍മരത്തിന്റെ ശിഖരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞുവീണു. .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.