ആലപ്പുഴ: ഇന്നുരാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് ആരംഭിക്കുക. അതിന് ഒരുമണിക്കൂര്‍ മുന്‍പ് പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ ഓരോ പോളിങ് സ്റ്റേഷനിലും മോക്പോളിങ് നടത്തും. വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയാണ് ഇതിന്റെ മുഖ്യ ഉദ്ദേശ്യം.വൈകിട്ട് ആറിന് വോട്ടെടുപ്പ് കഴിഞ്ഞതായി പ്രിസൈഡിങ് ഓഫീസര്‍ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രം സീല്‍ ചെയ്യും. ബന്ധപ്പെട്ട ഫോറങ്ങളും പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ ഒപ്പിട്ട് സ്റ്റാറ്റിയുട്ടറി കവറുകളിലാക്കി സീല്‍ ചെയ്യും. തുടര്‍ന്ന് ഇവ സ്ട്രോങ് മുറിയിലേക്ക് കൊണ്ടുപോകും. സീല്‍ ചെയ്ത വോട്ടിങ് യന്ത്രവും സ്റ്റാറ്റിയൂട്ടറി കവറുകളും ബന്ധപ്പെട്ട വരണാധികാരിയാണ് ഏറ്റുവാങ്ങി സ്ട്രോങ് റൂമില്‍ സൂക്ഷിക്കുക. ആറു മണിവരെ നിരയില്‍ നില്‍ക്കുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കും. വൈകിട്ട് ആറിന് ക്യൂ ഉണ്ടെങ്കില്‍ അതുവരെയുള്ളവര്ക്ക് ടോക്കണ്‍ നല്‍കും. ക്യൂവിനു പുറകില്‍ നില്‍ക്കുന്നവര്‍ക്കാണ് ആദ്യം ടോക്കണ്‍ നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: