അമ്പലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നലെ സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. േകാണ്‍ഗ്രസ് നേതാവായ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് മര്‍ദ്ദനമേറ്റു. ഇന്നലെ രാവിലെ അമ്പലപ്പുഴ തെക്കു പഞ്ചായത്തിലായിരുന്നു സംഭവം. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണന് നായര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ജി. സുധാകരന് വേണ്ടി സമുദായം പറഞ്ഞ് സിപിഎമ്മും, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി സ്വന്തം സമുദായം പറഞ്ഞ് കോണ്‍ഗ്രസുകാരും നായര്‍ സമുദായ സ്വാധീനമേഖലയിലാണ് വോട്ടു ചോദിച്ച് എത്തിയത്. ഇത് പരസ്പരം അടിയില്‍ കലാശിക്കുകയായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പരസ്പര ധാരണയിലായിരുന്നു ഇവിടെ ഇടതും വലതും പ്രവര്‍ത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: