കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലെത്തി. ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലേക്കായി പയ്യന്നൂര്‍-കുഞ്ഞിരാമന് അടിയോടി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, പയ്യന്നൂര്‍, കല്യാശ്ശേരി-ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മാടായി, തളിപ്പറമ്പ് – സര് സയ്യദ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, തളിപ്പറമ്പ്, ഇരിക്കൂര്‍-ടാഗോര്‍ വിദ്യാനികേതന്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, തളിപ്പറമ്പ്, അഴീക്കോട്-കൃഷ്ണമേനോന് സ്മാരക ഗവ.വനിതാ കോളേജ്, പള്ളിക്കുന്ന്, കണ്ണൂര്‍-ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, കണ്ണൂര്‍, ധര്‍മ്മടം-എസ്.എന്‍. ട്രസ്റ്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, തോട്ടട, തലശ്ശേരി-സാന്‍ജോസ് മെട്രോപൊളിറ്റന്‍ സ്കൂള്‍, ജോസ്ഗിരി, തലശ്ശേരി, കൂത്തുപറമ്പ്-ഗവ. ബ്രണ്ണന്‍ കോളേജ്, ധര്‍മ്മടം, മട്ടന്നൂര്‍-മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, മട്ടന്നൂര്‍, പേരാവൂര്‍-സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ തുണ്ടിയില്‍ എന്നീ കേന്ദ്രങ്ങളിലാണ് പോളിങ് സാമഗ്രികളുടെ വിതരണം നടന്നത്. വോട്ടിങ് സാമഗ്രികളോടൊപ്പം ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ അടിസ്ഥാനസൗകര്യങ്ങള്‍ക്കായുള്ള വി കെയര്‍ കിറ്റുകളും ഉദ്യോഗസ്ഥര്‍ക്ക് നല്കി. പായ, തലയിണ, രണ്ട് ഗ്ലാസ്സുകള്‍, സോപ്പ്, ടൂത്ത്പേസ്റ്റ്, വെളിച്ചെണ്ണ, ബിസ്കറ്റ്, ചോക്ലേറ്റ് എന്നിവയടങ്ങുന്ന വി കെയര്‍ കിറ്റുകള്‍ പൊതുമേഖല, സഹകരണ, സ്വകാര്യ മേഖലകളിലെ വിവിധ സ്ഥാപനങ്ങളുടെ സ്പോണ്സര്ഷിപ്പോടെയാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: