കണ്ണൂര്‍: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച പോസ്റ്റല്‍ ബാലറ്റുകള്‍ വരണാധികാരികളുടെ ഓഫീസില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. പോസ്റ്റല്‍ ബാലറ്റ് കവറുകള്‍ പോസ്റ്റ് ഓഫീസ് മുഖേന തപാലില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. 19 ന് രാവിലെ 8 മണിക്ക് മുമ്പ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിക്കേണ്ട തരത്തില്‍ വരണാധികാരികളുടെ ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ നിക്ഷേപിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഒന്നില്‍ കൂടുതല്‍ വോട്ടര്‍മാര്‍ക്ക് ഒരു സഹായി പാടില്ല
കണ്ണൂര്‍: അന്ധരും അവശരുമായ വോട്ടര്‍മാര്‍ക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിതരണം ചെയ്ത സാക്ഷ്യപത്രത്തില്‍ കാണിച്ചിരിക്കുന്ന സഹായി ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മറ്റൊരാളുടെ സഹായത്തോടെ വോട്ട് രേഖപ്പെടുത്താവുന്നതാണ്. എന്നാല്‍ ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ വോട്ടര്‍മാരുടെ സഹായിയായി വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുകയില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു.
ഹരിത ഇലക്ഷന്: ഗ്രീന്‍ പ്രോട്ടോക്കോള്‍ പരിശോധന നടത്തി
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഹരിത ഇലക്ഷനായി നടത്തുന്നതിന്റെ ഭാഗമായി പോളിങ് സാധനസാമഗ്രികളുടെ വിതരണകേന്ദ്രങ്ങളില്‍ പരിശോധന നടത്തി. കണ്ണൂര്‍ ഗവ. വിഎച്ച്എസ്എസ്, ഗവ. വനിതാ കോളേജ്, ധര്‍മടം എസ് എന്‍ ട്രസ്റ്റ് യുപി, തലശ്ശേരി സാന്‍ജോസ് മെട്രോപൊളിറ്റന്‍, കൂത്തുപറമ്പ് എച്ച്എസ്എസ് തുടങ്ങിയ കേന്ദ്രങ്ങള്‍ ശുചിത്വ മിഷന് സംഘം പരിശോധിച്ചു.
മിക്ക സ്ഥലങ്ങളിലും ക്രമീകരണങ്ങള്‍ മികവുറ്റതാണെന്നും എന്നാല്‍ ചിലയിടങ്ങളില്‍ അപര്യാപ്തതകള്‍ പ്രകടമാണെന്നും സംഘം വിലയിരുത്തി. വോട്ടെണ്ണല്‍ ദിവസവും സംഘം വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: