പുതുച്ചേരി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ജനക്ഷേകരമായ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നതില്‍ എഐഎന്‍ആര്‍സി സര്‍ക്കാര്‍ പരാജയപ്പെട്ടതായി ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ വിമര്‍ശിച്ചു. യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും സമൂഹത്തിലെ വിവിധ മേഖലകളില്‍ ഉള്ളവര്‍ക്കുമായി നിരവധി പദ്ധതികളാണ് എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്നത്.
മുന്‍ സര്‍ക്കാരുകളൊന്നും കേന്ദ്രഭരണ പ്രദേശത്തിന്റെ വികസനത്തിനായി ഒന്നും ചെയ്തിരുന്നില്ല. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് കൊണ്ടുവന്നത്. യുവാക്കള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സഹായിക്കുന്ന മുദ്രാ പദ്ധതി നടപ്പിലാക്കുവാന്‍ എഐഎന്‍ആര്‍സി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രാജ്യ ത്തെ 1.5 കോടി ജനങ്ങള്‍ക്ക് ചെറുകിടസ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് പദ്ധതിയുടെ പ്രയോജനം ചെയ്യുന്നതാണ്. അതുപോലെ പാവപ്പെട്ടവര്ക്കായിട്ടുള്ള ഭവന നിര്‍മ്മാണ പദ്ധതിയും നടപ്പാക്കിയിട്ടില്ല. ബിജെപി പോണ്ടിച്ചേരിയില്‍ അധികാരത്തില്‍ വന്നാല്‍ ഈ പദ്ധതികളെല്ലാം നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു.
മത്സ്യതൊഴിലാളികളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതില്‍ തമിഴ്നാട്, പോണ്ടിച്ചേരി സര്‍ക്കാരുകള്‍ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒറ്റ മത്സ്യതൊഴിലാളി പോലും കൊല്ലപ്പെട്ടിട്ടില്ല. മത്സ്യതൊഴിലാളികളുടെ ക്ഷേമമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. എല്‍പിഡി സിലിണ്ടര്‍ കണക്ഷന് പോണ്ടിച്ചേരിയില്‍ നടപ്പാക്കുമെന്നും ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: