മാവേലിക്കര: സാമൂഹ്യ, സാംസ്ക്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന അറനൂറ്റിമംഗലം ശ്രീനിലയത്തില്‍ കെ.ടി. ഭാസ്ക്കരന്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധിപ്പേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ്, കേരള ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിച്ചുവരവെയായിരുന്നു ആകസ്മിക അന്ത്യം.
അധ്യാപകന്, എഴുത്തുകാരന് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം അവശജനവിഭാഗങ്ങളുടെ ഉന്നമനത്തിനും ഹൈന്ദവഐക്യത്തിനും വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ആര്‍എസ്എസ് പ്രാന്ത പ്രചാരക് ഹരികൃഷ്ണകുമാര്‍, പ്രാന്ത ശാരീരിക് പ്രമുഖ് പി.ഉണ്ണിക്കൃഷ്ണന്, പ്രാന്ത സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍, വിഭാഗ് പ്രചാരക് പ്രശാന്ത്, ജില്ലാ കാര്യവാഹ് ഒ.കെ. അനില്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി. വില്സന്, ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല, സഹ സംഘടനാ സെക്രട്ടറി വി.സുശികുമാര്‍, ജനറല്‍ സെക്രട്ടറിമാരായ കെ.പി. ഹരിദാസ്, ആര്.വി. ബാബു, ബ്രഹ്മചാരി ഭാര്‍ഗവറാം, വൈസ് പ്രസിഡന്റ് പി.കെ. ശശികല, സെക്രട്ടറിമാരായ പുത്തൂര്‍ തുളസി, കിളിമാനൂര്‍ സുരേഷ്, ജില്ലാ പ്രസിഡന്റ് എസ്.ശ്രീധരന്, ജനറല്‍ സെക്രട്ടറിമാരായ വിനോദ് ഉമ്പര്‍നാട്, സി.എന്‍. ജിനു, മത്സ്യപ്രവര്ത്ത സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.പത്മനാഭന്, സംഘടനാ സെക്രട്ടറി പ്രദീപ്, കേരള ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് മാങ്കാംകുഴി രാധാകൃഷ്ണന്, ട്രഷറര്‍ പി.കെ യശോധരന്, കെപിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. ദാമോദരന്‍, സാംബവമഹാസഭ സംസ്ഥാന സെക്രട്ടറി രാമചന്ദ്രന് മുല്ലശേരി, എകെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. വാസുദേവന്‍, മാവേലിക്കരയിലെ വിവിധ മുന്നണി സ്ഥാനാര്‍ത്ഥികളായ പി.എം. വേലായുധന്, ആര്.രാജേഷ്, ബൈജു കലാശാല തുടങ്ങി നിരവധി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: