കാസര്‍കോട് മണ്ഡലങ്ങളില്‍ കനത്ത പോളിങ്

Monday 16 May 2016 1:14 pm IST

കാസര്‍കോട്: വടക്കന്‍ കേരളത്തില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരം, കാസര്‍കോട്, ഉതുമ നിയോജക മണ്ഡലങ്ങളില്‍ ആദ്യ മണിക്കൂറില്‍ കനത്ത പോളിങ് രേഖപ്പെടുത്തി. കാസര്‍കോട് ജില്ലയില്‍ ആദ്യത്തെ ആറു മണിക്കൂറിലെ കണക്ക് എടുക്കുമ്പോൾ വിവിധ മണ്ഡലങ്ങളിൽ നാൽപ്പത് ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി. മഞ്ചേശ്വരം- 42.2%, കാസർഗോഡ്-40.2%, ഉദുമ-43.2%, കാഞ്ഞങ്ങാട്-46.4%, തൃക്കരിപ്പൂർ-47.7%. എൽഡിഎഫ് ശക്തി കേന്ദ്രമെന്ന് അവകാശപ്പെടുന്ന തൃക്കരിപ്പൂരിൽ കനത്ത പോളിങ് രേഖപ്പെടുത്തി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.