തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യ ഭിന്നലിംഗക്കാരുടെ കന്നി വോട്ട് പിറന്നിരിക്കുന്നു. വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് മൂന്നാംലിംഗക്കാരിൽപ്പെട്ട സൂര്യ വോട്ട് രേഖപ്പെടുത്തിയത്.
പല ടെലിവിഷൻ ഷോകളിലൂടെ പ്രശസ്തയായ സൂര്യ ഭർത്താവ് അഭിലാഷിനൊപ്പമാണ് പോളിങ് ബൂത്തിലെത്തി സമ്മതിദാനവകാശം നിർവ്വഹിച്ചത്. തനിക്ക് ഏറെ സന്തോഷമുണ്ടെന്നും മൂന്നാംലിഗക്കാരായ ഞങ്ങളെ സമൂഹം അംഗീകരിച്ചതിലുള്ള തെളിവാണ് ഇന്ന് താൻ രേഖപ്പെടുത്തിയ വോട്ടെന്ന് സൂര്യ പറഞ്ഞു.
വരുന്ന വർഷങ്ങളിൽ കൂടുതൽ പേർക്ക് വോട്ടവകാശവും ഐ.ഡികാർഡും ലഭിക്കാൻ തങ്ങൾ മാതൃകകളാവട്ടെയെന്ന് സൂര്യ അഭിപ്രായപ്പെട്ടു. സൂര്യയ്ക്ക് പുറമെ തൃശൂരിൽ സുജിയാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരിൽ വോട്ട് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: