ആലപ്പുഴ: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ പൊൻകുടം ഉയരുന്നതും പൊൻതാമര വിടരുന്നതും ജനങ്ങൾക്ക് കാണാനാകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
കണിച്ചുകുളങ്ങരയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊൻകുടം ഉയർന്ന് വരാനുള്ള താമസം കൊണ്ടാകും ഇത്രയും നാൾ താമര വിരിയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
താമര വിരിയില്ലെന്നും കടപ്പുറത്ത് ചെല്ലുമ്പോൾ കുടം ഉടഞ്ഞു പോകുമെന്നും പറഞ്ഞവർ തെരഞ്ഞെടുപ്പോടെ ബിഡിജെഎസ് ശക്തമായ പാർട്ടിയായി മാറിയെന്ന് മനസിലാക്കും. കൂടാതെ സംസ്ഥാനത്തെ ബിജെപി ശക്തിക്കു പിന്നിൽ അണി നിരന്നത് ബിഡിജെഎസ് ആണെന്ന് തിരിച്ചറിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: