കൊച്ചി: വോട്ടവകാശം വിനിയോഗിക്കണമെന്ന് നടന് മമ്മൂട്ടി. ജനാധിപത്യ സമൂഹത്തില്‍ വോട്ടവകാശം മൗലികവകാശമാണെന്നും അതു പാഴാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പനമ്പളളി നഗര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ നൂറ്റിയൊന്നാം നമ്പര്‍ പോളിംഗ് ബൂത്തില്‍ ഭാര്യ സുല്ഫത്തുമൊത്ത് വോട്ടു രേഖപ്പെടുത്താനെത്തിയതായിരുന്നു മമ്മൂട്ടി.
വോട്ടുവിശേഷങ്ങള്‍ ചോദിച്ചെത്തിയ മാദ്ധ്യമപ്രവര്‍ത്തകരോട്, നിങ്ങളും വോട്ടു ചെയ്യണമെന്നും രാഷ്ട്രീയ കാര്യങ്ങള്‍ പറയാനില്ലെന്നും മമ്മൂട്ടി പ്രതികരിച്ചു. താരങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു അദ്ദേഹം.
മമ്മൂട്ടിയുടെ മകന് ദുല്‍ക്കര്‍ സല്മാന് രാവിലെ ഏഴുമണിയോടെ ഇവിടെയെത്തി വോട്ടു രേഖപ്പെടുത്തി മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: