തിരുവനന്തപുരം : പതിനാലാം നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി ചരിത്രം തിരുത്തിയിരിക്കുകയാണ് ഗവര്‍ണര്‍ പി സദാശിവം. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് പ്രഥമ പൗരനായ ഗവര്‍ണര്‍ വോട്ട് രേഖപ്പെടുത്തുന്നത്. ജവഹര്‍ നഗര്‍ എല്‍പി സ്കൂളില്‍ ഭാര്യയ്ക്കൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
തമിഴ്നാട്ടിലാണ് അദ്ദേഹത്തിന് വോട്ട് ഉള്ളത്. എന്നാല്‍ ഇത്തവണ കേരളത്തില്‍ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ജനങ്ങള്‍ മാതൃകയാക്കാനാണ് തന്റെ വോട്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രഥമ പൗരന് എന്ന നിലയിലെ തന്റെ കടമ നിര്‍വഹിച്ചുവെന്നും അദ്ദേഹം. 100 ശതമാനം പേരും വോട്ട് രേഖപ്പെടുത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് സദാശിവം പറഞ്ഞു. ഗവര്‍ണറുടെ ആനുകൂല്യമുണ്ടായിരുന്നിട്ടും ക്യൂനിന്നാണ് അദ്ദേഹം വോട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: