നാദാപുരം: വളയം അന്ത്യേരിക്കുന്നില് അഞ്ച് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.ചെക്യാട് പഞ്ചായത്തിലെ സിപിഎം കേന്ദ്രമായ അന്തിയേരി കുമ്പിടായിക്കുന്നില് നിന്ന് ഇന്നലെ പിടികൂടിയ ബോംബുകള്‍ അവിടെഎത്തപ്പെട്ടത് പാര്‍ട്ടി നേതാക്കളുടെ അറിവോടെയാണന്നും തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷ മങ്ങിയതോടെ പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ചു തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും ബി ജെ പി മണ്ഡലം പ്രസിഡണ്ട് പി.മധു പ്രസാദ് പറഞ്ഞു . രണ്ടാഴ്ച മുമ്പാണ് ബോംബ് നിര്‍മാണം നടക്കുന്നതിനിടെ കിണമ്പറക്കുന്നില്‍ സ്ഫോടനത്തില്‍ ഒരു യുവാവ് മരിക്കുകയും,നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ഈ സംഭവത്തില്‍ നിന്നെങ്കിലും പാഠം ഉള്‍ക്കൊള്ളാന്‍ സിപിഎം തയ്യാറാകണമെന്നും മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പി.ഗംഗാധരന് മാസ്റ്റര്‍ ,ടി.കെ. പ്രഭാകരന് മാസ്റ്റര്‍ ,കെ.ടി.കെ. ചന്ദ്രന്, സി.ടി.കെ. ബാബു എന്നിവര്‍ സംസാരിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: