മുക്കം: മുക്കം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രവര്ത്തനപരിധിയിലുള്പ്പെട്ട ചേന്ദമംഗല്ലൂരില്‍ ബിസിനസ്സ് കറസ്പോണ്ടന്റ് യൂണിറ്റ് എന്ന പേരില്‍ ബ്രാഞ്ച് തുടങ്ങാനുള്ള കാരശേരി സഹകരണ ബാങ്കിന്റെ നീക്കം മുക്കം ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും എതിര്‍പ്പുമായി എത്തിയതിനെതുടര്‍ന്ന് പോലീസ് ഇടപെട്ട് തടഞ്ഞു. സുപ്രിംകോടതിയിലുള്ള കേസുകളില്‍ തീര്‍പ്പാകുന്നതുവരെ കാരശേരി പഞ്ചായത്ത് മാത്രമാണ് കാരശേരി ബാങ്കിന്റെ പ്രവര്‍ത്തന പരിധിയെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ വ്യക്തമാക്കിയിട്ടും അതു മാനിക്കാതെ പരിധിക്കുപുറത്ത് നിയമ വിരുദ്ധമായി ബ്രാഞ്ച് ആരംഭിക്കുന്ന കാരശേരി ബാങ്കിന്റെ നടപടി അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മുക്കം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍. അപ്പുകുട്ടന്‍, ഭരണ സമിതി അംഗങ്ങളായ ബി.പി. റഷീദ്, എം.എം. അബ്ദുള്ള എന്നിവര്‍ പറഞ്ഞു.
കാരശേരി ബാങ്കിന്റെ അന്യായ നടപടിയില്‍ പ്രതിഷേധിച്ച് മുക്കം സഹകരണ ബാങ്ക് ജീവനക്കാരും ഭരണ സമിതി അംഗങ്ങളും മുക്കത്ത് പ്രകടനം നടത്തി. ഒ.കെ. ബൈജു, സമീറ കബീര്‍, അബ്ദുല്‍ ജബ്ബാര്‍, പി.വി. അബ്ദുല്‍ സലാം, ജാക്വിലിന് ജില്‍സ്, വേണു കല്ലുരുട്ടി, പി.പി. പങ്കജാക്ഷന്, കെ.സി.മ ൂസ, മുഷ്താക്ക് റഹ്മാന് എന്നിവര്‍ നേതൃത്വം നല്കി. സംരക്ഷണ സമിതി യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: