എരുമേലി നഗരസൌന്ദര്യ സംഋദ്ധിയിലേക്ക്‌; മുക്കൂട്ടുതറ പുതിയ പഞ്ചായത്താകും

Sunday 5 February 2012 11:08 pm IST

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിണ്റ്റെ പ്രവേശന കവാടമായ എരുമേലി സര്‍ക്കാര്‍ സഹകരണത്തോടെ നഗരസഭ സൌന്ദര്യ സംഋദ്ധിയിലേക്ക്‌ ഉയരുന്നു. ൨൩ വാര്‍ഡുകളുള്ള ജില്ലയിലെതന്നെ വലിയ ഗ്രാമപഞ്ചായത്തായ എരുമേലിയെ, എരുമേലി ടൌണ്‍ഷിപ്പായി ഉയര്‍ത്തുന്നതോടൊപ്പം മുക്കൂട്ടുതറ കേന്ദ്രമായി പുതിയ പഞ്ചായത്ത്‌ രൂപീകരിക്കുന്നതാണ്‌ വികസനത്തി്ണ്റ്റെ പ്രധാന നേട്ടമാകുന്നതെന്നും പി.സി.ജോര്‍ജ്ജ്‌ എംഎല്‍എ ജന്‍മഭൂമിയോട്‌ പറഞ്ഞു. എരുമേലി പഞ്ചായത്തിണ്റ്റെ കഴിക്കന്‍മേഖലയിലെ കണമല, പമ്പാവാലി, പാക്കാനം, മുട്ടപ്പള്ളി, മുക്കൂട്ടുതറ, തുമരംപാറ, എലിവാലിക്കര, മൂക്കന്‍പെട്ടി, എയ്ഞ്ചല്‍വാലി, ഉമ്മിക്കുപ്പ എന്നീ നിലവിലുള്ള വാര്‍ഡുകളെ പുനഃസംഘടിപ്പിച്ചും വര്‍ദ്ധിപ്പിച്ചും പത്തു വാര്‍ഡുകളാക്കിയാകും മുക്കൂട്ടുതറ പഞ്ചായത്ത്‌ രൂപീകരിക്കുക. എരുമേലിയില്‍ ബാക്കി വരുന്ന ൧൩ വാര്‍ഡുകളായ ഇരുമ്പൂന്നിക്കര, പ്രൊപ്പോസ്‌, വാഴക്കാല, ഒഴക്കനാട്‌, നേര്‍ച്ചപ്പാറ, എരുമേലി ടൌണ്‍, ചെറുവള്ളി, ചേനപ്പാടി, കനകപ്പലം, ശ്രീനിപുരം, പൊര്യന്‍മല, കിഴക്കേക്കര, പഴയിടം എന്നീ വാര്‍ഡുകള്‍ ചേര്‍ത്ത്‌ എരുമേലി ടൌണ്‍ഷിപ്പായി ഉയരുന്നതോടെ ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുമെന്നും എംഎല്‍എ പറഞ്ഞു. എരുമേലി ടൌണ്‍ഷിപ്പ്‌ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയും ശബരിലമ ഉന്നതാധികാര സമിതി അദ്ധ്യക്ഷനുമായ കെ.ജയകുമാറിനെയാണ്‌ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്‌. എരുമേലിയുടെ വിഭജനത്തെ സംബന്ധിച്ച്‌ രാഷ്ട്രീ യ തര്‍ക്കങ്ങളും ചര്‍ച്ചകളും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്ജിണ്റ്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്തുവച്ച്‌ കൂടിയ എരുമേലിവികസനയോഗത്തെ ജനങ്ങള്‍ ആവേശത്തോടെ വരവേറ്റു. ശബരിമല തീര്‍ത്ഥാടനത്തിണ്റ്റെ ഭാഗമായി ശബരിമല മാസ്റ്റര്‍ പ്ളാനില്‍ എരുമേലിയെ ഉള്‍പ്പെടുത്തിയതും എരുമേലിക്കായി പുതിയ ഒരു സബ്‌ ട്രഷറി തുടങ്ങുന്നതുമൊക്കെ വികസനത്തിണ്റ്റെ പ്രാരംഭനടപടിയാണെന്നും എംഎല്‍എ പറഞ്ഞു. എന്നാല്‍ പുതിയപഞ്ചായത്താകാന്‍ നിര്‍ദ്ദേശിക്കുന്ന മുക്കൂട്ടുതറയുടെ വികസനത്തിന്‌ ഏറെ പണിപ്പെടേണ്ടിവരുമെന്നാണ്‌ നേതാക്കള്‍ പറയുന്നത്‌. പുതിയ പോലീസ്‌ സ്റ്റേഷന്‍, ബസ്‌ സ്റ്റാന്‍ഡ്‌, ടാക്സിസ്റ്റാന്‍ഡ്‌, കെഎസ്‌ഇബി തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കേണ്ടതുണ്ട്‌. വികസനത്തിനായി അധികം സ്ഥലം ഏറ്റടുത്താല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെങ്കിലും പഞ്ചായത്തിണ്റ്റെ ആസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം ഇപ്പോള്‍ത്തന്നെ ഉടലെടുത്തു കഴിഞ്ഞിരിക്കുകയാണ്‌. എരുമേലി കെഎസ്‌ആര്‍ടിസി ഡിപ്പോ വികസനം, ടാക്സിസ്റ്റാന്‍ഡ്‌, റോഡുകളുടെ ശോചനീയാവസ്ഥ, ജലസ്രോതസുകളുടെ മാലിന്യാവസ്ഥ, ആശുപത്രിവികസനം, കുടിവെള്ളവിതരണം തുടങ്ങി നിരവധി കാര്യങ്ങളാണ്‌ എരുമേലി ടൌണ്‍ഷിപ്പിന്‌ വെല്ലുവിളയായി നില്‍ക്കുന്നത്‌. എന്നാല്‍ ഏറെ വിവാദത്തിന്‌ വഴിതെളിച്ച എരുമേലി കനകപ്പലം ൧൧൦കെവി സബ്‌ സ്റ്റേഷണ്റ്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ എരുമേലി ടൌണ്‍ഷിപ്പ്‌ ചര്‍ച്ചയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. ൧൧ വര്‍ഷത്തിനുമുമ്പ്‌ നിര്‍മ്മാണമാരംഭിച്ച കനകപ്പലം സബ്‌ സ്റ്റേഷന്‍ എസ്റ്റേറ്റ്‌ മാഫിയകളുടെ കൈച്ചരടില്‍ വലിഞ്ഞുമുറുകുകയാണ്‌. കനകപ്പലം ൧൧൦കെവി സബ്സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്യാതെയുള്ള എരുമേലിയുടെ വികസനം തുഗ്ളക്ക്‌ ഭരണത്തെപ്പോലെയാകുമെന്നും വികസനത്തെ കാണാന്‍ വെളിച്ചമില്ലെങ്കില്‍ എരുമേലി ഇരുട്ടില്‍ മൂടുമെന്നും നാട്ടുകാര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.