ന്യൂദല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂര്‍ത്തിയായ അസമിലെയും ബംഗാളിലെയും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. അസമിൽ ബിജെപി വൻ വിജയം നേടുമെന്ന് എക്സിറ്റ് പോൾ ഫലം. ഇന്ത്യാ ടുഡേ പുറത്തുവിട്ട സർവ്വേയിലാണ് ബിജെപി അധികാരത്തിൽ എത്തുമെന്ന് വ്യകതമാക്കിയിരിക്കുന്നത്. 81 സീറ്റ് ബിജെപിയ്ക്ക് ലഭിക്കും.
ബംഗാളിൽ ത്രിണമൂൽ അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. 178 സീറ്റ് നേടി മമതയുടെ ത്രിണമൂൽ അധികാരം നിലനിർത്തുമെന്ന് എബിപി ന്യൂസ് സർവെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: