തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിലെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൂട്ടത്തോടെ തോല്‍ക്കുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം . പാലായില്‍ കെ.എം. മാണി, തൃപ്പൂണിത്തുറയില്‍ കെ.ബാബു, കോഴിക്കോട് സൗത്തില്‍ എം.കെ.മുനീര്‍ എന്നിവരും കളമശേരിയില്‍ മല്‍സരിക്കുന്ന ഇബ്രാഹിം കുഞ്ഞ്, കൂത്തുപറമ്പില്‍ കെ.പി.മോഹനന് ഉള്‍പ്പെടെയുള്ളവര്‍ തോല്‍ക്കുമെന്നും ഇന്ത്യ ടുഡേ–ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോള്‍ ഫലം.
അതേസമയം തൊടുപുഴയില്‍ പിജെ ജോസഫ് വിജയിക്കും.പൂഞ്ഞാറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പിസി ജോര്‍ജ് വിജയിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: