തൊടുപുഴ: രണ്ടായിരത്തിലധികം പേര് വോട്ട് ചെയ്യാനെത്തിയ തൊടുപുഴ ഗവ.എച്ച്എസ് സ്കൂളിലെ വഴിയില്‍ ചെളി നിറഞ്ഞത് വോട്ടര്‍മാരെ വലച്ചു. രാവിലെ മുതല്‍ പെയ്ത മഴയാണ് പോളിങ് ബൂത്തികളിലേക്ക് എത്തുന്നവഴി ചെളിക്കുളമാക്കിയത്. തൊടുപുഴ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗം ഉള്‍പ്പെടുന്ന രണ്ട് ബൂത്തുകളാണ് ഇവിടെ സജ്ജമാക്കിയിരുന്നത്. വാഹനങ്ങള്‍ കയറിഇറങ്ങിയതോടെ ചെളി വീണ്ടും കൂടി. ഇത് വോട്ട് ചെയ്യാന്‍ നടന്നെത്തിയവരെ കാര്യമായി ബാധിച്ചു. ചെരിപ്പ് പുറത്ത് ഊരിയിട്ട് പോളിങ് ബൂത്തില്‍ കയറേണ്ട അവസ്ഥയായിരുന്നു പലര്‍ക്കും. തൊടുപുഴ നിയോജക മണ്ഡലത്തിലെ 78, 79 ബൂത്തുകളാണ് ഇവിടെ സജ്ജീകരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: