പനവല്ലി (കല്‍പ്പറ്റ): വയനാട്ടിലെ വനവാസി വോട്ടര്‍മാര്‍ എന്‍ഡിഎക്ക് ഒപ്പമെന്ന് സി.കെ. ജാനു. സ്വദേശമായ പനവല്ലിയിലെ ഗവണ്മെന്റ് പഞ്ചായത്ത് എല്‍പി സ്കൂളിലെ 30 ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തില്‍ മാറ്റത്തിന്റെ കാറ്റ് ദൃശ്യമാണ്. കേരളം മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ വനവാസികളുടെയും പാര്‍ശ്വവത്കൃത സമൂഹത്തിന്റെയും പ്രശ്നങ്ങളില്‍ ഇടപ്പെട്ടില്ല.
ജിഷയുടെ കൊലപാതകം ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ദളിത് വിഭാഗമായതുകൊണ്ട് മാത്രമാണ് അവിടെ ആരും തിരിഞ്ഞു നോക്കാത്തത്. ബത്തേരി മണ്ഡലത്തില്‍ ഇത്തവണ എന്‍ഡിഎ വിജയിക്കുമെന്നും അവര്‍ പറഞ്ഞു. ഇടതു വലതു മുന്നണികളെ കേരളം തിരസ്ക്കരിക്കുമെന്നും അവര്‍ പറഞ്ഞു. രാവിലെ 7.30 ടെയാണ് ജാനു വോട്ട് ചെയ്യാനെത്തിയത്. തുടര്‍ന്ന് ബത്തേരി മണ്ഡലത്തിലെ പോളിങ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: