മുഹമ്മ: അടിക്കടി വൈദ്യുതി മുടങ്ങിയത് വോട്ടെടുപ്പിനെ ബാധിച്ചു. മുഹമ്മ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലാണ് അരമണിക്കൂറോളം വൈദ്യുതി മുടക്കമുണ്ടായത്. ഇരുട്ടായതിനെ തുടര്‍ന്ന് പലര്‍ക്കും ചിഹ്നവും സ്ഥാനാര്‍ത്ഥിയുടെ പേരും തിരിച്ചറിയാനാവാതെ വന്നു.
പല പോളിങ് സ്റ്റേഷനുകളിലും വൈദ്യുതി ഇല്ലാതായതിനെ തുടര്‍ന്ന് മെഴുകുതിരി, എമര്‍ജന്‍സി, ടോര്‍ച്ച് എന്നിവ ഉപയോഗിച്ചാണ് വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
കഞ്ഞിക്കുഴി വെമ്പള്ളി സൊസൈറ്റിബൂത്ത്, ലൂഥര്‍ എല്‍പിഎസ്, മുഹമ്മ ഗവ. എല്‍പിഎസ്, കാവുങ്കല്‍ പഞ്ചായത്ത് എല്‍പിഎസ്, ഗ്രാമീണ വായനശാല, മണ്ണഞ്ചേരി ഗവ.എച്ച് എസ്,പൊന്നാട് എല്‍ പി എസ്,മുഹമ്മ കെ പി എം യു പി എസ്,സി എംഎസ് എല്‍പിഎസ്, ആസാദ് മെമ്മോറിയല്‍ എല്‍പിഎസ് എന്നീ ബൂത്തുകളിലെ പോളിങ് സ്റ്റേഷനുകളിലാണ് വൈദ്യുതി മുടക്കമുണ്ടായതിനെ തുടര്‍ന്ന് വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: