മുഹമ്മ: പെരുമ്പാവൂരില്ദാരുണമായി കൊല്ലപ്പെട്ട ദളിത് യുവതി ജിഷയുടെ ഫഌക്സ് ബോര്‍ഡ് പോളിംഗ് ബൂത്തിന് സമീപത്ത് നിന്നും മാറ്റുന്നത് സംബന്ധിച്ചുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. മുഹമ്മ പഞ്ചായത്ത് മൂന്നാം വാര്‍ഡ് കായിപ്പുറം സിഎംഎസ് എല്‍പി സ്കൂളിലെ 154-ാം നമ്പര്‍ പോളിംഗ് ബൂത്തിന് സമീപത്ത് സിപിഎം സ്ഥാപിച്ച പോസ്റ്റര്‍ മാറ്റുന്നതിനെ ചൊല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മര്‍ദനത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകനായ പുത്തന്തോട്ടുങ്കല് ഉല്ലാസ്(40)ആണ് പരിക്കേറ്റത്. ഇയാളെ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അനൂര്സോമനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: