കായംകുളം: തെരഞ്ഞെടുപ്പിനിടയില്‍ സിപിഎം അക്രമത്തില്‍ ബിജെപി പ്രവര്ത്തകന് പരിക്ക്. രാമപുരം തെക്ക് ഇരുമ്പാനയില് അരുണ്ഘോഷി(24)നാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് ആറിന് ശേഷം രാമപുരം ഹൈസ്ക്കൂറിന് തെക്കുവശം സൈക്കിള്‍ വര്‍ക്ക്ഷോപ്പില്‍ സൈക്കിള്‍ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനിടയിലാണ് അക്രമികള്‍ മര്‍ദ്ദിച്ചത്. അരുണ്‍ഘോഷിനെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും മര്‍ദ്ദിച്ചതായി പരാതിയുണ്ട്. മാസങ്ങളായി രാമപുരം, പത്തിയൂര്‍ മേഖലയില്‍ സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയാണ്. സിപിഎം മുന്‍ പഞ്ചായത്തംഗം മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: