തെരഞ്ഞെടുപ്പ് ദിനത്തില്‍ എന്‍ഡിഎയുടെ ബോര്‍ഡുകള്‍ നശിപ്പിച്ചു

Monday 16 May 2016 9:51 pm IST

ചങ്ങനാശേരി: തെരഞ്ഞെടുപ്പ് ദിനമായ ഇന്നലെ പുലര്‍ച്ചെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി കണ്ടെത്തി. പായിപ്പാട്, കൊച്ചുപള്ളി, പുത്തന്‍കാവ് ക്ഷേത്രം, തൃക്കൊടിത്താനം, നാല്‍ക്കവല, ബയാസ് സ്‌കൂള്‍, പീടികപ്പടി, മാടപ്പള്ളി, എന്‍ഇഎസ് ബ്ലോക്ക്, എന്നിവിടങ്ങളിലാണ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടത്. പെരുന്ന പാറാട്ട് ഭാഗത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ സ്ഥലത്തുനിന്നും പരിപൂര്‍ണ്ണമായി നീക്കം ചെയ്തിട്ടുണ്ട്. തൃക്കൊടിത്താനം ചക്രാത്തിക്കുന്ന് 59-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖ സ്ഥാപിച്ച ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. ഇരുസംഭവങ്ങളിലും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ച സംഭവങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. സാമൂഹ്യ വിരുദ്ധര്‍ നടത്തിയ ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാന്‍ കഴിയില്ലെന്നും തെരഞ്ഞെടുപ്പില്‍ പരാജയ ഭീതിപൂണ്ട ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ബോധപൂര്‍വ്വം ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ബോര്‍ഡുകള്‍ നശിപ്പിച്ചതെന്ന് സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുവാന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ ശക്തമായ നടപടികളുമായി എന്‍ഡിഎ മുന്നോട്ടുപോകുമെന്ന് കണ്‍വീനര്‍ എം.ബി.രാജഗോപാല്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.