ഉടുമ്പന്‍ചോലയില്‍ സിപിഎം ആക്രമണം: എന്‍ഡിഎ ഓഫീസ് അടിച്ച് തകര്‍ത്തു

Monday 16 May 2016 10:07 pm IST

ഇടുക്കി: അഞ്ചേരി ബേബി വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ എംഎം മണി മത്സരിച്ച ഉടുമ്പന്‍ചോല മണ്ഡലത്തില്‍ വ്യാപക ആക്രമണം. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സിപിഎം ഏരിയ കമ്മറ്റിയംഗം രമേശ്കൃഷ്ണന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘം ആക്രമണം അഴിച്ച് വിട്ടത്. പാമ്പാടുംപാറ പഞ്ചായത്തിലെ തേഡ്ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഡിഎ ഓഫീസ് ഇവര്‍ അടിച്ച് തകര്‍ത്തു. കൂടാറില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സജി പറമ്പത്തിനൊപ്പം സഞ്ചരിച്ച പത്തോളം എന്‍ഡിഎ പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം അഴിച്ച് വിട്ടു. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലെല്ലാം എന്‍ഡിഎയ്ക്ക് അനുകൂലമായി വോട്ട് വീണതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. അക്രമം അറിഞ്ഞ് പ്രദേശത്ത് കേന്ദ്രസേനയും പോലീസും എത്തിയിട്ടുണ്ട്. അക്രമത്തില്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ അപലപിച്ചു. ഇന്ന് എന്‍ഡിഎ ഹര്‍ത്താല്‍ ഇടുക്കി: ഉടുമ്പന്‍ചോല മണ്ഡലത്തില്‍ ഇന്ന് എന്‍ഡിഎ ഹര്‍ത്താല്‍ ആചരിക്കുമെന്ന് എന്‍ഡിഎ ജില്ലാ ചെയര്‍മാര്‍ ബിനു ജെ. കൈമള്‍ അറിയിച്ചു. മണ്ഡലത്തില്‍ സിപിഎം നടത്തിയ വ്യാപക അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തേഡ്ക്യാമ്പില്‍ എന്‍ഡിഎ ഓഫീസ് എം.എം മണിയുടെ നേതൃത്വത്തിലുള്ള സിപിഎമ്മുകാര്‍ അടിച്ച് തകര്‍ത്തിരുന്നു. ഓഫീസിലുണ്ടായിരുന്ന നാല് പ്രവര്‍ത്തകര്‍ക്ക് പരിക്കുമേറ്റിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.