ചാലക്കുടി: ഗുരുവായൂര്‍, ചോറ്റാനിക്കര ക്ഷേത്രം മുന്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ കൃഷ്ണന് നമ്പൂതിരി (86) അന്തരിച്ചു. സംസ്കാരം നടത്തി. യോഗക്ഷേമസഭയുടെ സംസ്ഥാന പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളും കവിതകളും രചിച്ചിട്ടുള്ള ഇദ്ദേഹം നാലു തവണ വീതം ഗുരുവായൂരിലും ചോറ്റാനിക്കരയിലും മേല്‍ശാന്തിയായിട്ടുണ്ട്.
ഭാര്യ പുത്തന്‍ചിറ ആലക്കാട് മനയ്ക്കല്‍ പരേതയായ ഗൗരി അന്തര്‍ജനം. മക്കള്‍: പരേതനായ ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്, ഉഷ (പഞ്ചാബ് നാഷനല്‍ ബാങ്ക്, ഗുരുവായൂര്‍), ജയശ്രീ (ബിഎസ്എന്‍എല്‍, ചാലക്കുടി), മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി (ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി), പ്രസാദ് മൂര്‍ക്കന്നൂര്‍ (വൈദ്യരത്നം ഔഷധശാല ഏജന്‍സി). മരുമക്കള്‍. സുലേഖ (അദ്ധ്യാപിക, സെന്റ് സേവ്യേഴ്സ് എല്‍പി. സ്കൂള്‍, മാപ്രാണം), കുന്നംകുളം വെന്മരത്തൂര് മനക്കല് വാസുദേവന്‍ നമ്പൂതിരി (എം.ഡി. ഗീത കാര്‍പ്പന്ററി വര്‍ക്സ്, മരത്തംകോട്), പടിഞ്ഞാറെ ചാലക്കുടി പുതുമന ഹരിശ്രീയില്‍ പരേതനായ ഇ, കൃഷ്ണശര്‍മ്മ, ഒറ്റപ്പാലം പനമണ്ണ മണപ്പിള്ളി മനയില്‍ ശ്രീജ, കുന്നംകുളം മുല്ലമംഗലത്ത് മനയില്‍ സബിത.
മരണ വാര്‍ത്തയറിഞ്ഞ് നിരവധി പ്രമുഖരാണ് മൂര്‍ക്കന്നൂര്‍ ഇല്ലത്ത് വന്ന് അന്ത്യോപചാരമര്‍പ്പിച്ചത്. ശബരിമല, ഗുരൂവായൂര്‍ മുന്‍ മേല്‍ശാന്തിമാരായ ഏഴിക്കോട് വാസുദേവന്‍ നമ്പൂതിരി, ഏഴിക്കോട് ശശി നമ്പൂതിരി, മോനാട് കൃഷ്ണന് നമ്പൂതിരി, ഇണ്ടംതുരുത്തി മുരളീധരന് നമ്പൂതിരി, കേപ്പൂര് വാസുദേവന്‍ ഭട്ടതിരിപ്പാട്, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി. ഹരിദാസ്, വി.ആര്. സത്യവാന്, ഗായകന് മധു ബാലകൃഷ്ണന്, ചാലക്കുടി നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന്, എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.എ. ഉണ്ണികൃഷ്ണന്, യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.യു. രാധാകൃഷ്ണന്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബി.ഡി. ദേവസി, ഇരിഞ്ഞാലക്കുട ശ്രീ കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് പനമ്പിള്ളി രാഘവ മേനോന് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: