ലണ്ടന്‍: യുവത്വത്തിനും പരിചയസമ്പത്തിനും പ്രാധാന്യം നല്കി ഫ്രാന്‍സില്‍ നടക്കുന്ന യൂറോ കപ്പിനുള്ള 23 അംഗ ഇംഗ്ലണ്ട് ടീമിനെ പരിശീലകന് റോയ് ഹോഡ്ജ്സണ്‍ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യുവതാരം മാര്‍ക്കസ് റഷ്ഫോഡ് ടീമിലെ പുതുമുഖം. പതിനെട്ടുകാരന് മുന്നേറ്റനിരക്കാരന് സീസണില്‍ മികച്ച പ്രകടനമാണ് നടത്തിയത്. വെയ്ന്‍ റൂണിയെ നിലനിര്‍ത്തിയപ്പോള്‍, തിയോ വാല്‍ക്കോട്ട്, ഫില്‍ ജഗെയ്ല്ക്ക് എന്നിവര്ക്കിടമില്ല. അതേസമയം, ജാക് വില്‍ഷെറിനെ ഉള്‍പ്പെടുത്തി. ടോട്ടനത്തിന്റെ ഹാരി കെയ്നും ലെസ്റ്ററിന്റെ ജാമി വാര്‍ഡിയും ടീമിലുണ്ട്.
ടീം: ഗോള്‍കീപ്പര്‍മാര്‍- ഫ്രേസര്‍ ഫോഴ്സ്റ്റര്‍, ജോ ഹാര്‍ട്ട്, ടോം ഹീറ്റണ്‍. പ്രതിരോധം- റയാന് ബെര്‍ട്രാന്‍ഡ്, ഗാരി കാഹില്‍, നഥാനിയേല്‍ ക്ലൈന്‍, ഡാനി റോസ്, ക്രിസ് സ്മാളിങ്, ജോണ്‍ സ്റ്റോണ്‍സ്, കൈല്‍ വാക്കര്‍. മധ്യനിര- ഡെലെ അലി, റോസ് ബാര്‍ക്ലി, ഫാബിയന്‍ ഡെല്‍ഫ്, എറിക് ഡയര്‍, ഡാനി ഡ്രിങ്ക് വാട്ടര്‍, ജൊര്ദാന് ഹെന്ഡേഴ്സണ്, ആദം ലല്ലാന, ജയിംസ് മില്‍നര്‍, റഹീം സ്റ്റെര്‍ലിങ്, അന്ഡ്രോസ് ടൗണ്‍സെന്‍ഡ്, ജാക്ക് വില്‍ഷെര്‍. മുന്നേറ്റം- ഹാരി കെയ്ന്‍, മാര്‍ക്കസ് റഷ്ഫോഡ്, വെയ്ന്‍ റൂണി, ഡാനിയല്‍ സ്റ്ററിഡ്ജ്, ജാമി വാര്‍ഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: