ന്യൂദല്‍ഹി: ഗുസ്തി 74 കിലോഗ്രാം വിഭാഗത്തില്‍ ഒളിംപിക്സില്‍ ഭാരതത്തെ ആരു പ്രതിനിധീകരിക്കണമെന്നതു തീരുമാനിക്കാന്‍ ട്രയല്‍സ് നടത്തണമെന്ന ആവശ്യവുമായി സുശീല്‍ കുമാര്‍ ദല്‍ഹി ഹൈക്കോടതിയിലേക്ക്. യോഗ്യതാ മത്സരം ജയിച്ച നര്‍സിങ് യാദവാണ് ഈ വിഭാഗത്തില്‍ ഇന്ത്യയ്ക്കായി ഇറങ്ങുകയെന്ന വാര്‍ത്ത വന്നതോടെയാണ് ട്രയല്‍സ് നടത്തണമെന്ന ആവശ്യവുമായി സുശീല്‍ രംഗത്തെത്തിയത്.
ബീജിങ് ഒളിംപിക്സില്‍ 66 കിലോയില്‍ വെങ്കലവും ലണ്ടനില്‍ 74 കിലോയില്‍ വെള്ളിയും നേടിയിരുന്ന സുശീലിന് പരിക്ക് കാരണം യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാനായില്ല. രാജ്യത്തിനാണ് ബെര്ത്തെന്നും രണ്ട് മികച്ച താരങ്ങളുണ്ടെങ്കില്‍ ട്രയല്‍സ് നടത്തി മികച്ച താരത്തെ പങ്കെടുപ്പിക്കണമെന്നുമാണ് സുശീലിന്റെ വാദം. ഇക്കാര്യത്തില്‍ അഖിലേന്ത്യാ ഗുസ്തി ഫെഡറേഷന് തീരുമാനമെടുത്തിട്ടില്ല. ഇതോടെയാണ് സുശീല്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: