വിശാഖപട്ടണം: ഐപിഎല്ലില്‍ നോക്കൗട്ട് പ്രതീക്ഷ സജീവമാക്കി മുംബൈ ഇന്ത്യന്‍സിന് ജയം. ദല്‍ഹി ഡെയര്‍ഡെവിള്‍സിനെ 80 റണ്‍സിന് തകര്‍ത്തു മുംബൈ. സ്കോര്‍: മുംബൈ ഇന്ത്യന്‍സ് – 206/4 (20), ദല്‍ഹി ഡെയര്‍ഡെവിള്‍സ് – 126 (19.1). 13 കളികളില്‍ 14 പോയിന്റുണ്ട് മുംബൈയ്ക്ക്.
ആദ്യം ബാറ്റ് ചെയ്ത മുംബൈയെ 37 പന്തില്‍ ഏഴു ഫോറും ആറു സിക്സറുമടക്കം 86 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡ്യയാണ് മികച്ച സ്കോറിലെത്തിച്ചത്. മാര്ട്ടിന് ഗുപ്ടിലും (48), രോഹിത് ശര്‍മയും (31) പിന്തുണച്ചു. നാലോവറില്‍ 13 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും 2.1 ഓവറില്‍ 15 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ക്രുനാലും ചേര്‍ന്ന് ദല്‍ഹിയെ 126 റണ്‍സിലൊതുക്കി. ക്വിന്റണ്‍ ഡി കോക്ക് (40) ടോപ് സ്കോറര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: