പീതപതാകയില്‍ അരിവാള്‍ ചുറ്റിക!

Tuesday 17 May 2016 12:13 am IST

പള്ളുരുത്തി: ആശയദാരിദ്ര്യവും നയവൈകല്യവും നേരിടുന്ന സിപിഎം ഒടുവില്‍ പതാകയും കൈവിടുന്നു. വോട്ടെടുപ്പ് ദിനമായ ഇന്നലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ബൂത്തുകള്‍ക്ക് മുന്നിലാണ് പീത പതാകയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്തു നാട്ടിയത്. പള്ളുരുത്തിയില്‍ എല്‍ഡിഎഫ് ഓഫീസുകള്‍ക്ക് മുന്നില്‍ വ്യാപകമായി ഇത്തരം പതാകകള്‍ കണ്ട അണികള്‍ കാര്യമറിയാതെ കുഴങ്ങി. മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ പച്ചനിറത്തിലുള്ള കൊടിയിലും അരിവാള്‍ ചുറ്റിക ആലേഖനം ചെയ്തു നാട്ടിയിട്ടുണ്ട്. തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഈഴവ സമുദായത്തിന്റെ വോട്ടില്‍ വന്‍തോതില്‍ ചോര്‍ച്ചയുണ്ടാകുമെന്ന ഭീതി മുന്നില്‍ക്കണ്ടാണ് സിപിഎമ്മിനെ ഇത്തരം കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. മുദ്രാവാക്യങ്ങളിലും വിപ്ലവഗാനങ്ങളിലും ചെങ്കൊടിയുടെ മാഹാത്മ്യം ഉദ്‌ഘോഷിക്കുന്നവര്‍ മതങ്ങളുടെയും ജാതിയുടെയും വോട്ടു മാത്രം ലക്ഷ്യം വെച്ചുകൊണ്ട് നടത്തിയ നീക്കത്തിനെതിരെ അണികളില്‍ ശക്തമായ അമര്‍ഷം പുകയുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.