തിരുവനന്തപുരം: ബിജെപി വരരുതെന്നാഗ്രഹിച്ച് പ്രവര്‍ത്തിക്കുന്ന ഇരുമുന്നണികളുടെയും ഒത്തുതീര്‍പ്പ് രാഷ്ട്രീയം ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്നും ബിജെപി അക്കൗണ്ട് തുറക്കുമെന്നും മുതിര്‍ന്ന നേതാവ് പി.പി.മുകുന്ദന് പറഞ്ഞു.
തൈക്കാട് എല്‍.പി.സ്കൂളില്‍ വോട്ടുരേഖപ്പെടുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്ന തെരഞ്ഞെടുപ്പാണിത്. കേരളത്തിലുടനീളം നിരവധി മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണമത്സരമുണ്ട്. ബിജെപി അക്കൗണ്ട് തുറക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കളും മാര്‍ക്സിസ്റ്റ് നേതാക്കളും മാറിമാറി പറയുന്നത് കാലങ്ങളായുള്ള ഒത്തുതീര്‍പ്പ് രാഷ്ട്രീയം കൊണ്ടാണെന്നും പി.പി.മുകുന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: