പാനൂര്‍ (കണ്ണൂര്‍): ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ബൗദ്ധിക് പ്രമുഖിന് നേരെ സിപിഎം അക്രമം. അക്രമത്തില്‍ പരിക്കേറ്റ വി.പി.ഷാജി മാസ്റ്ററെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെന്‍ട്രല്‍ നരവൂര്‍ എല്‍പി സ്ക്കൂളിലെ ബൂത്തില്‍ വെച്ചായിരുന്നു സിപിഎം സംഘത്തിന്റെ അക്രമം.
ബിജെപി സ്ത്രീകളായ ബൂത്ത് ഏജന്റുമാരെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഇദ്ദേഹത്തെ ആക്രമിച്ചത്. ഇവരുടെ വാഹനത്തിനു നേരെയും അക്രമമുണ്ടായി. ബൂത്തിലുളളവരെ രാവിലെ മുതല്‍ സിപിഎം സംഘം ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ അക്രമികള്‍ക്കെതിരെ പോലീസ് യാതൊരു നടപടിയും എടുത്തില്ല. ഇതേത്തുടര്‍ന്നാണ് വി.പി.ഷാജിമാസ്റ്റര്‍ സ്ഥലത്തെത്തിയത്. പോലീസിന്റെ മുന്നില്‍വെച്ചാണ് ഷാജിമാസ്റ്ററെ സിപിഎമ്മുകാര്‍ ആക്രമിച്ചത്. അക്രമത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: